
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങള്‍ താത്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.
വഴിതിരിച്ചുവിടലുകള്‍ താത്കാലികമായിരിക്കുമെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഒഴിവാക്കുമെന്നും എയർലൈൻ പ്രസ്താവനയില്‍ വിശദീകരിച്ചു. കാലാവസ്ഥാ നിരീക്ഷണം നടത്തിവരുന്നതായി സിവില്‍ ഏവിയേഷനും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സേവനം നല്കുന്ന എല്ലാ വിമാനക്കമ്ബനികളുമായും ഏകോപിച്ച് പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി.
കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ അതനുസരിച്ച് പുനഃക്രമീകരിക്കും. ബുക്കിങില്‍ നല്‍കിയിരിക്കുന്ന കോണ്ടാക്റ്റ് വഴി യാത്രക്കാർക്ക് അപ്ഡേറ്റുകള് ലഭിക്കുമെന്ന് കുവൈത്ത് എയർവേയ്സ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റമർ സർവീസ് കാള്‍ സെൻറർ, വാട്സ്ആപ്പ് സർവീസ്, ഒഫീഷ്യല്‍ വെബ്സൈറ്റ് എന്നിവ വഴി വിവരങ്ങള്‍ അറിയാമെന്നും എയർലൈൻ വ്യക്തമാക്കി.കസ്റ്റമർ സർവീസ് കാള്‍ സെൻറർ: +965 24345555. വാട്സ്ആപ്പ്: +965 22200171




