
കോട്ടയം: തെരഞ്ഞെടുപ്പ് തദ്ദേശമാണെങ്കിലും ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ ഒരിക്കലും തദ്ദേശീയത്തില്‍ ഒതുങ്ങില്ല, കുടിവെള്ളം മുതല്‍ മെസിയുടെ വരവ് വരെ ചര്‍ച്ചയാക്കി വോട്ടൊരുക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
രാഷ്‌ട്രീയത്തേക്കാള്‍ വ്യക്‌തിബന്ധങ്ങളും പ്രാദേശിക വിഷയങ്ങളുമാകും പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുക. വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതോടെ പരിചിത സ്‌ഥാനാര്‍ഥികള്‍ പോലും അല്‍പ്പം വിയര്‍ക്കുന്ന കാഴ്‌ചയും ഇത്തവണ ദൃശ്യമാണ്. എങ്കിലും സംസ്‌ഥാന, ദേശീയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേദികളെ തീപിടിപ്പിക്കും.
സംസ്‌ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എല്‍.ഡി.എഫ്. പ്രചരണായുധമാക്കാന്‍ ഒരുങ്ങുമ്ബോള്‍ ശബരിമല സ്വര്‍ണക്കൊള്ളയാകും യു.ഡി.എഫ് മുഖ്യവിഷയമാക്കുക. കേന്ദ്ര പദ്ധതികളും ശബരിമല സ്വര്‍ണക്കൊള്ളയും ഒരുപോലെ ചര്‍ച്ചയാക്കാനാണ് എന്‍.ഡി.എ. തീരുമാനം.അതിദാരിദ്ര്യ മുക്‌ത കേരളം പ്രഖ്യാപനത്തിനാകും എല്‍.ഡി.എഫ്. കൂടുതല്‍ ശ്രദ്ധയൂന്നുക.
ജില്ലയുടെ പ്രത്യേക പശ്‌ചാത്തലത്തില്‍ റബര്‍ താങ്ങുവില, നെല്ലിന്റെ സംഭരണ വില എന്നിവയിലെ വര്‍ധന പ്രത്യേകം ചര്‍ച്ചയാകും.ഭൂവിഷയങ്ങളിലെ പരിഹാരം, വന്യമൃഗശല്യം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ എന്നിവയും എല്‍.ഡി.എഫ്. സജീവ ചര്‍ച്ചയില്‍ കൊണ്ടുവരും. ശബരിമല വിഷയത്തിനൊപ്പം വികസനമില്ലായ്‌മയും യു.ഡി.എഫ്. മുഖ്യപ്രചാരണ വിഷയമാക്കും.കാര്‍ഷിക മേഖലയിലെ അസ്‌ഥിരതയും പ്രചാരണവേദികളില്‍ മുന്നിലുണ്ടാകും. കേന്ദ്രപദ്ധതികളിലൂന്നിയാകും എന്‍.ഡി.എ. ചര്‍ച്ചകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തെങ്കിലും ഡീല്ഉണ്ടാകുമോ?
നിയമസഭാ തെരഞ്ഞെടുപ്പ് പോലെ ഏശില്ലെങ്കിലും പ്രാദേശിക തലത്തില്‍ ഡീല്‍ ആരോപണങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്‌്. സംസ്‌ഥാനമൊട്ടാകെ സി.പി.എം. -ബി.ജെ.പി. ഡീല്‍ ഉണ്ടെന്ന ആരോപണമാണ് യു.ഡി.എഫ്. ഉന്നയിക്കുന്നത്.എന്നാല്‍, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് -ബി.ജെ.പി. ഭായീ ഭായീ ബന്ധമുണ്ടെന്നു സി.പി.എം. ആരോപിക്കുന്നു. സി.പി.എം. – കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നാണ് എന്‍.ഡി.എ. വാദം. പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും പല പഞ്ചായത്തുകളിലും പ്രാദേശീക ഡീലുകള്‍ നടക്കുന്നതായാണ് വിവരം.
സ്‌ഥാനാര്‍ഥികളാകാന്‍ പരിഗണിക്കുന്നത്ഒന്നിലേറെ പേരുകള്‍
കോട്ടയം: എല്‍.ഡി.എഫില്‍ ജില്ലാ പഞ്ചായത്തിന്റെ പല ഡിവിഷനുകളിലും സ്‌ഥാനാര്‍ഥികളാകാന്‍ പരിഗണിക്കുന്നത് ഒന്നിലേറെ പേരുകള്‍. സി.പി.എമ്മില്‍ മുണ്ടക്കയത്ത് കെ. രാജേഷ്, തൃക്കൊടിത്താനത്ത് മഞ്‌ജു സുജിത്, തലയാഴത്ത് കെ.കെ. രഞ്‌ജിത് എന്നിവര്‍ മത്സരിക്കും.കുമരകത്ത് അജയന്‍ കെ. മേനോനോ,കെ.ആര്‍. അജയ്‌യോ എന്നതില്‍ തീരുമാനമായില്ല. പൊന്‍കുന്നത്ത് ഗിരീഷ് എസ്. നായരെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനു താത്‌പര്യമല്ല. വാഴൂരില്‍ നിന്നുള്ള യുവനേതാവ്
സ്‌ഥാനാര്‍ഥിയായേക്കും.സി.പി.ഐയില്‍ നിലവിലെ പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഒരിക്കല്‍ കൂടി കങ്ങഴയില്‍ നിന്നു മത്സരിച്ചേക്കും. ഹേമലതയുടെ പേര് എരുമേലി ഡിവിഷനിലും പരിഗണിക്കുന്നുണ്ട്.കേരളാ കോണ്‍ഗ്രസ് – എമ്മിന്റെ സ്‌ഥാനാര്‍ഥി പട്ടികയും ഏകദേശം പൂര്‍ത്തിയായി.യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ജിം അലക്‌സ് അതിരമ്പുഴയില്‍ സ്‌ഥാനാര്‍ഥിയാകും. അതിരമ്ബുഴ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതീക്ഷിച്ചതില്‍ 2015 ജിം യു.ഡി.എഫ്. വിമതനായി മത്സരിച്ചിരുന്നു.
ഇതേത്തുടര്‍ന്നു യു.ഡി.എഫ്. സ്‌ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്‌തിരുന്നു.കടുത്തുരുത്തിയില്‍ ലൈസമ്മ,നയന എന്നിവരുടെ പേരുകള്‍ പരിഗണിക്കുമ്ബോള്‍ കുറവിലങ്ങാട്ട് പി.സി.കുര്യനും ഉഴവൂരില്‍ ഡോ.സിന്ധുമോള്‍ ജേക്കബും സ്‌ഥാനാര്‍ഥികളാകും. കിടങ്ങൂരില്‍ നിമ്മി ട്വിങ്കിള്‍, ബെറ്റി റോയി എന്നിവര്‍ക്കാണ് മുന്‍ഗണന, ഭരണങ്ങാനത്ത് നിര്‍മ്മല ജിമ്മി, പെണ്ണമ്മ എന്നിവരെയും പൂഞ്ഞാറില്‍ മിനി സാവിയോയെയും തലനാട്ടില്‍ അമ്മിണി തോമസിനെയും പരിഗണിക്കുന്നു. കാഞ്ഞിരപ്പള്ളില്‍ ജോളി മടുക്കക്കുഴി, സാജന്‍ കുന്നത്ത് എന്നിവര്‍ക്കാണു മുന്‍ഗണന.
ആം ആദ്‌മി പാര്‍ട്ടിആദ്യ സ്‌ഥാനാര്‍ഥിപട്ടിക പുറത്തിറക്കി
കോട്ടയം: തദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി ജില്ലയിലെ ആദ്യ സ്‌ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നഗരസഭകളില്‍ ഉള്‍പ്പെടെ 44 ഇടങ്ങളിലെ സ്‌ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോട്ടയം നഗരസഭ, മൂന്നു ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ മത്സരിക്കുന്ന സ്‌ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടത്തിയ വ്യാപകമായ ബോധവത്‌കരണവും അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങളും വഴി പാര്‍ട്ടിക്ക് മികച്ച ജനപിന്തുണ ലഭിച്ചതായി ജില്ലാ നേതൃത്വം അറിയിച്ചു.




