
കോട്ടയം : എപ്പോള്‍ തകർന്നു എന്ന ചോദ്യത്തില്‍ അർത്ഥമില്ല. വർഷങ്ങളായി ഇങ്ങനെയാണ്… കുഴികളുടെ എണ്ണമെടുത്ത് തുടങ്ങിയാല്‍ സഹികെടും.
അപ്പോള്‍ ആ കുഴികളില്‍ വീഴുന്ന യാത്രക്കാരുടെ അവസ്ഥയോ!…മണിപ്പുഴ മൂലേടം റെയില്‍വേ മേല്‍പ്പാലം റോഡിലാണ് യാത്രാ ദുരിതം.
പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധസമരങ്ങള്‍ നടത്തിയിട്ടും വിഷയത്തില്‍ അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് ചെറുവാഹനങ്ങളും സ്വകാര്യ ബസുകളും കടന്നുപോകുന്ന റോഡാണിത്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതല്‍ ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റിലും മണ്ണും നിരന്നു കിടക്കുന്ന നിലയിലാണ്.
പ്രധാനപാത, പക്ഷേ അവഗണന
പ്രധാന വ്യവസായ മേഖലയായ പൂവൻതുരുത്തിലേക്കുള്ള റോഡ് കൂടിയാണിത്. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പാക്കില്‍, ചിങ്ങവനം, ചങ്ങനാശേരി
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവിടങ്ങളിലേയ്ക്കും നാട്ടകം ഗസ്റ്റ് ഹൗസ്, കഞ്ഞിക്കുഴി, പുതുപ്പള്ളി, കളക്‌ട്രേറ്റ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ പോകുന്നതിനായി നിരവധി പേരാണ് റോഡ് ഉപയോഗിക്കുന്നത്. മേല്‍പ്പാലം റോഡ് മാത്രമല്ല, മണിപ്പുഴ മുതല്‍ ചിങ്ങവനം വരെയുള്ള റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയില്ല.
ഇരുട്ടില്‍മുങ്ങി
പാലത്തില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍, അപകടങ്ങളും പതിവാണ്. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നതും പതിവാണ്.







