സ്വകാര്യ ബസ് ലോറിയിലിടിച്ച്‌ 15ലേറെ പേർ‌ക്ക് പരിക്ക്: അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം‌വിട്ട് ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു.

Spread the love

കോഴിക്കോട്: കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിയിലിടിച്ച്‌ 15ലേറെ പേർ‌ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം‌വിട്ട് ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു.

video
play-sharp-fill

ഇടിയുടെ ആഘാതത്തില്‍ ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞു. ടിപ്പറിലുണ്ടായിരുന്ന കരിങ്കല്‍ ബസിനകത്തേക്ക് തെറിച്ചും യാത്രക്കാർക്ക് പരിക്കേറ്റു.

തുടർന്ന് റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓംനി വാനിലും ഇടിച്ച ബസ് അടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരില്‍ ബസ് ഡ്രൈവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്കുള്ള ഹോളിമാതാ ബസാണ് അപകടത്തില്‍പ്പെട്ടത്.