മേലോരത്തിന്റെ ഉറക്കംകെടുത്തി വീണ്ടും പുലി; എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു;ക്യാമറ സ്ഥാപിച്ച് വനപാലകർ

Spread the love

മുണ്ടക്കയം ഈസ്റ്റ്: രണ്ടാഴ്‌ചയ്‌ക്കു ശേഷം മേലോരത്ത് വീണ്ടും പുലിയെ കണ്ടതോടെ നാട്ടുകാർ ഭയാശങ്കയിൽ.എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

video
play-sharp-fill

പുലിയുടെ സാന്നിധ്യം ഉണ്ടായതെന്നു കരുതുന്ന പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. മേലോരത്തിനടുത്ത് ഉറുമ്പിക്കര വനത്തോട് ചേർന്നു കുറ്റിപ്ലാങ്ങാട് അടുത്തയിടെ പുലിയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസിയുടെ വളർത്തു പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

രണ്ടാഴ്ച മുൻപ് വളർത്തു നായയേയും ചത്ത നിലയിൽ കണ്ടെത്തി. രണ്ടാഴ്ചക്കിടയിൽ രണ്ടു സംഭവം ഉണ്ടാവുകയും വനപാലകരുടെ പരിശോധനയിൽ പുലിയാണന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group