
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുൻപിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുമ്പോഴാണ് ബസ് ഇടിച്ചത്. ഇന്ന് രാവിലെ 10.15-നായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പെം ജനൽ ആശുപത്രിയിലേക്ക് പോകാൻ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേ ബസ്സിന്റെ മുന്നിലൂടെ ഭർത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group