Spread the love

കണ്ണൂർ : കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാല്‍ (80) അന്തരിച്ചു. രോഗികളില്‍ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയായിരുന്നു ഡോക്ടര്‍ സേവനം ചെയ്തിരുന്നത്.ഡോക്ടറുടെ സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത്‌ നടക്കും.

video
play-sharp-fill

അരനൂറ്റാണ്ടോളം രോഗികളില്‍ നിന്ന് രണ്ടുരൂപ മാത്രം വാങ്ങി അവരെ ചികിൽസിച്ച ജനങ്ങളുടെ സേവകനായിരുന്നു ഈ ഡോക്ടർ. . നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നല്‍കിയിരുന്നു.

അച്ഛൻ: പരേതനായ ഡോ. എജി. നമ്ബ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാല്‍, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാല്‍, ഭാരത് മോഹൻ എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group