Spread the love

തിരുവനന്തപുരം: കേരള സർക്കാരിന് കീഴില്‍ അച്ചടി വകുപ്പിലേക്ക് ജില്ല അടിസ്ഥാനത്തില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കമ്ബ്യൂട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.

video
play-sharp-fill

കേരള പിഎസ്‌സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവർക്ക് ജൂലൈ 16ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചടി വകുപ്പില്‍ കമ്ബ്യൂട്ടർ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.

കോട്ടയം ജില്ലയിലാണ് ഒഴിവ് വിളിച്ചിട്ടുള്ളത്.

കാറ്റഗറി നമ്ബർ: 115/2025

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. (Other Backward Communities and SC/ST candidates are eligible for usual age relaxation.)

യോഗ്യത

എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ കമ്ബോസിങ്, മെഷീൻ വർക്ക് & ബുക്ക് ബൈന്റിങ് ഇവയില്‍ കെജിടിഇ/ എംജിടിഇ (ലോവർ) ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് എല്‍ഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച്‌ സംശയങ്ങള്‍ തീർക്കുക.

ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.