Spread the love

ദുബായ്: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാർജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്കാരം മാറ്റിവെച്ചു.

video
play-sharp-fill

ഇന്ത്യൻ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്കാരചടങ്ങ് മാറ്റിവെച്ചത്. സംസ്കാരം സംബന്ധിച്ച്‌ വിപഞ്ചികയുടെ ഭർത്താവ് നിധീഷുമായി ഇന്ത്യൻ കോണ്‍സുലേറ്റില്‍ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സംസ്കാരം മാറ്റിവെയ്ക്കാൻ തീരുമാനമെടുത്തത്.

വൈഭവിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ ഷാർജയില്‍ സംസ്കരിക്കാനായിരുന്നു നിധീഷിന്റെയും കുടുംബത്തിന്റെയും നീക്കം. എന്നാല്‍, ഇത് തടയണമെന്നും മൃതദേഹം നാട്ടില്‍ സംസ്കരിക്കണമെന്നും ഷാർജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് ഇന്ത്യൻ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. ഇതേസമയം, കുഞ്ഞിന്റെ മൃതദേഹവുമായി നിധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. ഇതിനിടെയാണ്, ഇന്ത്യൻ കോണ്‍സുലേറ്റില്‍നിന്ന് വിളിയെത്തിയത്.

കുഞ്ഞിന്റെ അച്ഛനായ നിധീഷിന്റെ ഇന്ത്യൻ കോണ്‍സുലേറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് സംസ്കരിക്കാനായി കൊണ്ടുവന്ന മൃതദേഹം തിരികെകൊണ്ടുപോവുകയായിരുന്നു.