Spread the love

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ അഞ്ച് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

video
play-sharp-fill

നിലവില്‍ സംസ്ഥാനത്ത് 2007 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. രാജ്യത്താകെ 10 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ മൂന്നും പേരും, മഹാരാഷ്ട്രയില്‍ രണ്ട് രണ്ടുപേരും മരിച്ചു. ആകെ 7383 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുകയാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് 28 പേർ മരിച്ചു. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് കൊവിഡ് കണക്കില്‍ കാണിക്കുന്നതെന്നതും ആശ്വാസമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന കൊവിഡ് ലക്ഷണങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group