Spread the love

തിരുവനന്തപുരം : കാണാതായ വീട്ടമ്മയെ അടുത്ത വീട്ടിലെ കിടപ്പു മുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വെള്ളറട പനച്ചമൂട് പഞ്ചാംകുഴി സ്വദേശിനി പ്രിയംവദ (48) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൂന്നുദിവസം മുമ്പ് ഇവരെ കാണാതായിരുന്നു.

video
play-sharp-fill

പോലീസ് കസ്റ്റഡിയിലെടുത്ത സമീപവാസി വിനോദ് കുറ്റം സമ്മതിച്ചതായാണ് സൂചന. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന പ്രിയംവദ ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളുടേയും വിവാഹശേഷം പഞ്ചാംകുഴിയിലെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു.

പ്രിയംവദയെ കാണാതായ സംഭവത്തില്‍ സംശയം തോന്നിയ അയല്‍വാസിയായ വീട്ടമ്മ സമീപത്തെ പള്ളി വികാരിയോടും പിന്നാലെ വെള്ളറട പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വീട്ടമ്മ സംശയം ഉന്നയിച്ച സമീപവാസികളായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരന്മാരായ വിനോദ്, സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സമീപത്തെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതാണ് പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടെന്ന

സംശയം ബലപ്പെടാന്‍ കാരണം. നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് വെള്ളറട പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.