Spread the love

കോട്ടയം: കാന്താര സെറ്റില്‍ അപകടങ്ങള്‍ തുടർക്കഥയാകുന്നു.

video
play-sharp-fill

നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ടു.
കർണാടക ഷിമോഗ ജില്ലയിലെ റിസർവോയറിലാണ് സംഭവം.

റിസർവോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ നഷ്ടമായി. ബോട്ട് മറിഞ്ഞത് ആഴം കുറഞ്ഞ സ്ഥലത്തായതിനാല്‍ എല്ലാവരും പരിക്കില്ലാതെ സുരക്ഷിതരായി കരയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘തെക്കൻ കന്നഡയിലെ ഭൂതക്കോലത്തെക്കുറിച്ച്‌ ഒരു സിനിമ നിർമ്മിക്കുക അപകടസാധ്യത നിറഞ്ഞതാണ്. അത്തരം സിനിമകള്‍ കൊമേഴ്ഷ്യലൈസ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല’. നാടക കലാകാരനായ രാമദാസ് പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു, എന്നാല്‍, സിനിമ ആരംഭിക്കുന്നതിന് മുൻപ് തന്നെ റിഷഭ് ഷെട്ടി എല്ലാ ആചാര അനുഷ്ഠാനങ്ങളും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.