സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങൾക്കുമായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതി; പുതിയ സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Spread the love

കോട്ടയം: പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും 80 ശതമാനത്തിലധികം പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങൾക്കായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ പുതിയ സാമ്പത്തിക വർഷത്തേക്കയുള്ള അപേക്ഷകൾ ക്ഷണിച്ചു. സംഘങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും സാമ്പത്തിക സഹായം എത്തുക.

video
play-sharp-fill

സമർപ്പിക്കുന്ന പ്രോജക്‌ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍, പദ്ധതിക്ക് ആവശ്യമായ മൊത്തം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ സാമ്പത്തിക സഹായമായി ലഭിക്കും (പരമാവധി 10ലക്ഷം രൂപ).

15 ലക്ഷം വരെ വരുന്ന പദ്ധതികൾക്ക് മാത്രമാണ് പരിഗണനയുണ്ടാകുക. മുതല്‍ മുടക്കിന്റെ ബാക്കി 25 ശതമാനം ബാങ്ക് ലോണായി കണ്ടെത്തണം. 18 മുതല്‍ 50 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 30. ഫോണ്‍ 0481 2562503.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group