കുട്ടികളിലും മുതിർന്നവരിലും പനി ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യം; പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ്‌ എങ്ങനെ തയാറാക്കാമെന്ന് നോക്കാം

Spread the love

കോട്ടയം: കുട്ടികളിലും മുതിർന്നവരിലും പനി ശമിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യമാണ് പനിക്കൂർക്ക. പനിക്കൂർക്ക കൊണ്ടു ടേസ്റ്റിയും ഹെല്‍ത്തിയുമായ ജ്യൂസ്‌ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

പനികൂർക്ക ഇല – 4 എണ്ണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഞ്ചി – 1 ചെറിയ കഷണം

നാരങ്ങാ നീര് – 2 ടേബിള്‍സ്പൂണ്‍

തേൻ – 3 ടീസ്പൂണ്‍ അല്ലെങ്കില്‍ പഞ്ചസാര -2 ടീസ്പൂണ്‍

ഉപ്പ് – 1 നുള്ള്

വെള്ളം – 1 കപ്പ്‌

തയാറാക്കുന്ന വിധം

മിക്സിയില്‍ പനി കൂർക്ക ഇല, ഇഞ്ചി, നാരങ്ങാ നീര്, തേൻ അല്ലെങ്കില്‍ പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. അരിച്ച ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു കുടിക്കാം. ആവശ്യമെങ്കില്‍ ഐസ് ക്യൂബ്സും ഇട്ടു കുടിക്കാം.