
വർക്ക് ഷോപ്പിൽ നിന്ന് 5 സൈക്കിളുകൾ മോഷ്ടിച്ചു ; 21കാരൻ അറസ്റ്റിൽ
തൃശൂർ: സൈക്കിൾ വർക്ക് ഷോപ്പിൽ നിന്ന് അഞ്ച് സൈക്കിളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ആനാപ്പുഴ അഞ്ചാങ്ങാടിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ വർക്ക് ഷേപ്പിലാണ് മോഷണം നടന്നത്.
ഇരുപതിനായിരം രൂപയോളം വില വരുന്ന 5 സൈക്കിളുകൾ യുവാവ് കവർന്നത്. സംഭവത്തിൽ ആനാപ്പുഴ സ്വദേശി ആലപ്പാട്ട് വീട്ടിൽ അക്ഷയ്കുമാർ (21) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മൊഴി പ്രകാരം മോഷ്ടിച്ച് 5 സൈക്കിളുകൾ ചാപ്പാറ, ചേരമാൻ പള്ളി, കസ്തൂരി വളവ്, ആനാപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തു. മേത്തല എൽത്തുരുത്ത് സ്വദേശിയായ ശശിയുടെ സൈക്കിൾ ഷോപ്പിൽ നിന്നാണ് വിവിധയാളുകൾ നന്നാക്കാനായി കൊടുത്തിരുന്ന 5 സൈക്കിളുകൾ മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് ദിവസങ്ങൾക്ക് ശേഷം സൈക്കിൾ വർക്ക് ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.