അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം താമസം; പത്ത് വയസ്സുകാരിയ്ക്കു നേരെ അച്ഛന്റെ ക്രൂരത; നിരന്തരം ലൈംഗികാതിക്രമവും ബലാത്സംഗവും; കേസിൽ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും

Spread the love

കോഴിക്കോട്: പത്ത് വയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിക്ക് 43 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി.

വാണിമേല്‍ പരപ്പുപാറ സ്വദേശി ദയരോത്ത്കണ്ടി ഷൈജു (42) വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചത്. അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പമാണ് അതിജീവിത കഴിഞ്ഞിരുന്നത്. പരപ്പുപാറയിലും പാതിരിപ്പറ്റയിലും ഇവര്‍ വാടക വീട്ടില്‍ കഴിഞ്ഞുവരവെ പരപ്പുപാറയിലെ വീട്ടില്‍ വച്ചാണ് ഷൈജു കുട്ടിയെ ബലാത്സംഗം ചെയ്തത്.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ ബാലികാസദനത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളയം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളയം പോലീസ് ഇന്‍സ്‌പെക്ടര്‍ ജെആര്‍ രഞ്ജിത് കുമാര്‍, എസ്‌ഐ ഇവി ഫായിസ് അലി, എഎസ്‌ഐ കുഞ്ഞുമോള്‍ എന്നിവരാണ് കേസന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.