വ്യാപകമായി ഫ്രണ്ട് റിക്വസ്റ്റ് ; മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

Spread the love

ആലുവ: മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. കെ കാർത്തിക് ഐപിഎസ് എന്ന പേരിലാണ് വ്യാപകമായി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് വിജിലൻസിലേക്കാണ് കോട്ടയത്ത് നിന്നും എസ്പി സ്ഥലം മാറ്റപ്പെട്ടത്.

കോട്ടയം ജില്ലാ പോലീസ് മേധാവിയാകുന്നതിന് മുമ്പ് എറണാകുളം റൂറല്‍ ജില്ലാ മേധാവിയും ആയിരുന്നതിനാല്‍ എറണാകുളം ജില്ലയിലെ പലർക്കുമാണ് വ്യാജ അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റ് അയച്ചിരിക്കുന്നത്.

പ്രൊഫൈല്‍ ചിത്രം കോട്ടയം ജില്ലാ എസ്പി ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ ചിത്രമാണ്. എന്നാല്‍ പേര്, ചിത്രം എന്നിവ കൂടാതെ മറ്റ് വിവരങ്ങള്‍ ഫേസ് ബുക്ക് പേജില്‍ ലഭ്യമല്ല. 90 ഓളം പേർ റിക്വസ്റ്റ് സ്വീകരിച്ചതായും കാണുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group