
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കൂടുതൽ നടപടി.
ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച 12,000 പേർ പങ്കെടുത്ത നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസ് വീണ് പരിക്കേറ്റത്. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ സിഇഒയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സിഇഒ ഷമീർ അബ്ദുൾ റഹീം ആണ് കസ്റ്റഡിയിലായത്. ഓസ്കാർ ഇവന്റ്സിന്റെ മാനേജരെ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിഇഒയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.