
തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് പിഴയൊടുക്കാനുള്ള ഓൺലൈൻ നടപടി ക്രമങ്ങൾ ലഘൂകരിച്ചു.
ചെലാൻ നമ്പർ നൽകുമ്പോൾ വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി ലഭിക്കുന്നതായിരുന്നു ഇതുവരെയുള്ള സംവിധാനം.
എന്നാൽ, ഒടിപി ലഭിക്കേണ്ട ഫോൺ നമ്പർ അങ്ങോട്ട് നൽകി നടപടികൾ തുടരാമെന്നതാണ് പുതിയ ക്രമീകരണം. നൽകുന്ന നമ്പറിലേക്ക് ഒടിപി ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധിക പേരും ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാത്തതും ഡേറ്റ ബേസിൽ തെറ്റായതോ മാറ്റാരുടെയെങ്കിലുമോ നമ്പർ ഉൾപ്പെട്ടതും മൂലം പിഴയൊടുക്കാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. പിഴ വൈകുന്നതോടെ, വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിലും ഉൾപ്പെടും.