നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളിൽ നിന്നും 26 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു, ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
പാലക്കാട്: നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര സ്വദേശി മോഹൻ ദാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
കുണ്ടൂർക്കുന്നിൽ ഇരുനില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹൻദാസും മറ്റൊരു തൊഴിലാളിയുമായ മണ്ണാർക്കാട് സ്വദേശി പ്രവീൺ (40) ഇരുപത്തിയാറ് അടി താഴ്ചയിലേക്ക് വീണത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ പ്രവീൺ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മോഹൻദാസിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Third Eye News Live
0