
പാലാ : ഇടുക്കിയില്‍ നിന്നും ഒളിച്ചോടി പോയ അമ്മയെ കാണാൻ അഞ്ചു വയസ്സുകാരനൊപ്പമെത്തിയ യുവാവിന്റെ കരളലിയിക്കുന്ന കഥ പറയുകയാണ് പാലാ പോലീസ് സ്റ്റേഷനിലെ എഎസ്ഐയും സിനിമാ നടിയുമായ നിഷാ ജോഷി.
നിഷയുടെ വൈറലായ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ് വായിക്കാം…
ഇന്നലെ നൈറ്റ് ജി ഡി ഡ്യൂട്ടി ആയിരുന്നു പാലാ പള്ളി ജൂബിലി തിരുന്നാൾ നടക്കുന്നതിനാൽ തിരക്കുണ്ട്.. സ്റ്റേഷൻ ജീപ്പും കണ്ട്രോൾ റൂം ജീപ്പും ഹൈവേ പട്രോൾ ജീപ്പും തലങ്ങും വിലങ്ങും ഓടിയിട്ടും തീരാത്തത്ര കോളുകൾ…… മൊബൈലിലെ ടാബിൽ 112 കാൾ വന്നു കൊണ്ടിരുന്നു…. മാക്സിമം 20 മിനിറ്റ് കൊണ്ട് സംഭവ സ്ഥലത്ത് പാർട്ടി എത്തി ചെരേണ്ടത് കൊണ്ട്.. ഒരു കാൾ അറ്റന്റ് ചെയ്തു കഴിഞ്ഞു അടുത്തതിന് വേണ്ടി പായേണ്ടി വന്നു…

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാസ്റ്റ് വന്ന സംഭവത്തിലെ വിളിച്ച ആളിന്റെ നമ്പറിലേക്കു സ്റ്റേഷൻ ഫോണിൽ നിന്നും ഞാൻ വിളിച്ചു… ഫോൺ എടുത്ത പയ്യൻ അയാളാണ് വിളിച്ചതെന്നും..സ്റ്റേഷൻ ലിമിറ്റിലെ ഒരു കോളനിയിൽ നില്കുകയാണെന്നും… ഇവിടെ അയാളുടെ ഭാര്യ ഉണ്ടെന്നും 5 വയസുള്ള മോനെ അവന്റെ അമ്മയെ കാണിക്കാൻ ഇവർ സമ്മതിക്കുന്നില്ല എന്നുമൊക്കെ പറഞ്ഞു.. ഇടുക്കി dist ഉള്ള അയാളോട് നിങ്ങളുടെ ഭാര്യ വീട് ഇവിടെ ആണോ എന്ന് ചോദിച്ചപ്പോൾ ഇന്നലെ ഈ കോളനിയിൽ ഉള്ള പയ്യന്റെ കുടെ അയാളുടെ ഭാര്യ ഇറങ്ങി പോന്നു എന്നും.. മോൻ വല്ലാത്ത അവസ്ഥ യിൽ ആയതുകൊണ്ട് കുട്ടിയെ അമ്മയെ ഒന്ന് കാണിക്കാൻ ഓട്ടോ യിൽ അവിടെ നിന്ന് കൂട്ടുകാരെയും അടുത്ത ബന്ധുക്കളെയും കൂട്ടി വന്നതാണ് എന്നും അയാൾ പറഞ്ഞു…
നിങ്ങൾ ആ ഓട്ടോയിൽ സ്റ്റേഷനിലേക്ക് വരൂ.. അവരെ ഇങ്ങോട്ട് വിളിച്ചു വരുത്താം എന്ന് പറഞ്ഞു അയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി….കുറച്ച് സമയം കഴിഞ്ഞപ്പോൾ അയാളും 5 വയസുള്ള മോനും അയാളുടെ അപ്പച്ചിയും രണ്ടു സുഹൃത്തുക്കളും സ്റ്റേഷനിൽ എത്തി… ഞാൻ അവരെ child friendly റൂമിലേക്ക് കൊണ്ട് വന്നു…..
ആ പയ്യൻ… അയാളുടെ നിസ്സഹായ അവസ്ഥ.. ആക്ഷൻ ഹീറോ ബിജുവിലെ സുരാജിന്റെ മുഖത്തേക്കാൾ കുറച്ച് കൂടി തകർന്ന്….. അയാളെയും മോനെയും മാത്രം റൂമിൽ ഇരുത്തി മറ്റുള്ളവരെ വെളിയിലിറക്കി അയാളോട് വിശദമായി കാര്യങ്ങൾ തിരക്കി… രണ്ടു ദിവസമായി അയാളുടെ 25 വയസുള്ള ഭാര്യ മിസ്സിംഗ് ആയിരുന്നു എന്നും ഇടുക്കിയിലെ ഒരു സ്റ്റേഷനിൽ ( പേര് മനഃപൂർവം വിട്ടു കളയുന്നു ) മിസ്സിങ്ങിന് കേസ് രജിസ്റ്റർ ചെയ്തു എന്നും ഇന്നലെ സ്റ്റേഷനിൽ ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കാമുകനുമായി അവൾ വന്നു എന്നും അവനോടൊപ്പം അവന്റെ കയ്യും പിടിച്ചു സ്റ്റേഷനിൽ നിന്നും അവൾ പോയെന്നും മോന് അ പ്പോൾ മുതൽ വല്ലാത്ത അവസ്ഥ യിൽ ആണെന്നും മോനെ അവന്റെ അമ്മയെ ഒന്ന് കാണിക്കണം.. പിന്നെ അവൾ വന്നാൽ കൂട്ടികൊണ്ട് പോവണം എന്നൊക്കെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നുമൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന മോനെ ഞാൻ നോക്കി… ആ കുഞ്ഞിനല്ല… അവളെ കാണേണ്ടത് അയാൾക്കു ആണ് എന്നെനിക്കു മനസിലായി….. അയാളുടെ ശബ്ദം സങ്കടം വന്നു മൂടിയിട്ടു ഇടയ്ക്കിടയ്ക്ക് മുറിയുന്നുണ്ടായിരുന്നു…
ഞാൻ അവളെ ഇത് വരെ നുള്ളി പോലും നോവിച്ചിട്ടില്ല എന്നും വീട്ടിലിരുന്നു ബോറടിക്കേണ്ട എന്നോർത്ത് അവളെ പഠിപ്പിക്കാൻ വിട്ടു.. അത് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല…. മാഡം സ്വന്തമായി വീടും സ്ഥലവും എനിക്കുണ്ട്… അവൾ വന്ന വീട് കാണണം അവൾ ട്രാപ്പിൽ കുടുങ്ങിയതാണ്…. കൊച്ച് പെണ്ണല്ലേ.. എന്നേക്കാൾ 9 വയസിനു ഇളയതാണ് അവൾ. എന്നൊക്കെ അയാൾ പറഞ്ഞു.. നിങ്ങടെ ഭാര്യയ്ക്കു എത്ര വയസായി എന്ന് ചോദിച്ചപ്പോൾ 25 എന്ന്… 25 വയസു എട്ടും പൊട്ടും തിരിയാത്ത ചെറിയ പ്രായം ഒന്നുമല്ല സഹോദരാ എന്ന എന്റെ മറുപടി യിൽ അയാൾ നിശബ്ദനായിവീണ്ടും വീണ്ടും കണ്ണ് തുടച്ചു… നിങ്ങൾ മദ്യപിക്കുമോ എന്ന് ഞാൻ ചോദിച്ചു.. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല എന്ന് അയാളുടെ മറുപടി….. സാധാരണ ഇങ്ങനെ പോകുന്ന സ്ത്രീകൾ ഭർത്താവിന്റെ അമിത മദ്യപാനവും സമാധാനമില്ലായ്മയും ഒക്കെ കാരണം പറയാറുണ്ടല്ലോ….ഞാൻ ഏതായാലും അവളെ ഒന്ന് വിളികാം ഞാൻ പറഞ്ഞു അവളുടെ ഫോൺ എന്റെ കയ്യിൽ ആണ്.. ഇന്നലെ സ്റ്റേഷനിൽ വച്ചു ഞാൻ വാങ്ങിയതാണ് അതിൽ നിന്നും ഇപ്പോഴത്തെ കാമുകന്റെ നമ്പർ എടുത്തു അതിലേക്കു വിളിച്ചു.. അങ്ങേ തലയ്ക്കൽ ഫോൺ എടുത്തു.. ഞാൻ പാലാ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നും…. ആളല്ലേ എന്നും ചോദിച്ചു…. എനിക്ക്…… ആളോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു.. ഉടനെ കാമുകൻ അവളുടെ കയ്യിൽ ഫോൺ കൊടുത്തു. ഞാൻ ഫോൺloud സ്പീക്കറിൽ ആക്കി…….. കാര്യങ്ങൾ ചോദിച്ചു.. നിങ്ങളുടെ ഭർത്താവും മോനും സ്റ്റേഷനിൽ ഉണ്ടെന്നു പറഞ്ഞു.. അവൾ മൂന്നു മാസം പ്രെഗ്നന്റ് ആണെന്ന് അപ്പോൾ അവൾ… ഭർത്താവിന്റെ ആണോ കുഞ്ഞ് എന്ന് ചോദിച്ചപ്പോൾ കാമുകന്റെ ആണെന്ന് മറുപടി… ഒരു നിമിഷം ഭർത്താവിന്റെ മുഖത്തേക്ക് നോക്കാൻ എനിയ്ക്ക് വിഷമമായി…… മോനു അമ്മയോട് ഒന്ന് സംസാരിക്കണം അമ്മയുടെ ശബ്ദം കേൾക്കണം എന്ന് പറഞ്ഞപ്പോൾ അവൾ ഫോൺ കട്ട് ആക്കി
നിറഞ്ഞു തൂവിയ കണ്ണുകളുമായി ആ ചെറുപ്പക്കാരൻ അവൾ കള്ളം പറയുകയാണ് മാഡം അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് തന്നെ ആണെന്ന്…..!!!അവളുടെ ഫോണിൽ അവളും കാമുകനുമായി ചേർന്ന് നിൽക്കുന്ന ഫോട്ടോ ആ ചെറുപ്പക്കാരൻ എന്നെ കാണിച്ചു തന്നു… സുന്ദരനായ എന്റെ മുൻപിൽ ഇരിക്കുന്ന പയ്യനെയും ഫോട്ടോയിലെ പയ്യനെയും ഞാൻ മാറി മാറി നോക്കി…
അവന് ബൈക്ക് ഉണ്ട് മാഡം… അതൊക്കെ ആവും അവൾക്കു അവനോട് താല്പര്യം തോന്നിയത്…ഞാൻ സഹതാപത്തോടെ അയാളെ നോക്കി….
ഞാൻ ഉറങ്ങിയിട്ട് കുറെ ദിവസമായി.. ഭക്ഷണം കഴിച്ചിട്ടും… മോൻ എപ്പോഴും അമ്മയെ തിരക്കുന്നു….എനിക്ക് അവളില്ലാതെ പറ്റുന്നില്ല അവൾ വന്നാൽ ഞാൻ കൊണ്ടുപോകും അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു
വിവാഹിതരിലെ അവിഹിതവും ഒളിച്ചോട്ടവും ഇപ്പോൾ സ്ഥിരം കാണുന്നുണ്ട് എങ്കിലും അയാളും ആ കുട്ടിയും എന്റെ മനസ് വല്ലാതെ നോവിച്ചു.. ചില ചതികൾക്ക് മുൻപിൽ നിസ്സഹായർ ആയി പോകുന്ന മനുഷ്യർ…… മരണത്തിനും ഭ്രാന്തിനും ഇടയ്ക്ക് ഒരു നിമിഷം കൊണ്ട് എത്തി ചേരുന്നവർ കൂടെയുള്ളവളുടെ ചതി ഉൾക്കൊള്ളാൻ പറ്റാതെ വിറങ്ങലിച്ചു നിൽക്കുന്നവർ….. വിവാഹം കഴിഞ്ഞു 7 വർഷം കൂടെ ഉണ്ടായിരുന്നവൾ ആണ് രണ്ടു വർഷം പ്രണയിച്ചിട്ടു ഒന്നയവർ ആണ്.. അവളാണ് ഇങ്ങനെ ചെയ്തിട്ട് അയാൾക്കു മുന്നിലൂടെ സ്വന്തം കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ നടന്ന് മറഞ്ഞത്…
ആ വേദനയിൽ നിന്ന് കര കേറാൻ അയാൾക്കു എത്ര സമയമെടുക്കും…. കുടെ കിടന്നവളുടെ മനസ്സിൽ മറ്റൊരാൾ ആയിരുന്നു എന്നത് അയാളുടെ മനസിനെ പറഞ്ഞു ഒന്ന് വിശ്വസിപ്പിക്കാൻ അയാൾക്കു എത്ര കാലം ഇനി കാത്തിരിക്കേണ്ടി വരുംപടിയിറങ്ങി പോകുന്നവർ… കുടെ ഉള്ളവർക്ക് ഹൃദയത്തിൽ ഏൽപ്പിക്കുന്ന ഒരു മുറിവുണ്ട്…… നാട്ടുകാരുടെ നോട്ടത്തിനും സഹതാപ വാക്കുകൾക്കും മുൻപിൽ ആ മുറിവിൽ നിന്ന് അയാൾക്കു രക്തം വാർന്നോഴുകി കൊണ്ടേയിരിക്കും….
പ്രിയപ്പെട്ട പെണ്ണുങ്ങളെ….. നിങ്ങൾക്കു എന്ത് സുഖമാണ് ഇതിൽ നിന്നും കിട്ടുന്നത്… 5 വയസുകാരന്റെ കണ്ണീരിനു മുകളിൽ നിങ്ങൾ എന്ത് ജീവിതമാണ് കെട്ടിപ്പടുക്കാൻ പോവുന്നത്… ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുൻപ് പരിചയപ്പെട്ട ഒരുവന്റെ മുൻപിൽ എന്തുകൊണ്ടാണ് നിങ്ങളുടെ 5 വയസുകാരൻ ഒന്നും അല്ലാതെ ആയി മാറുന്നത്
എങ്ങനെ ഒക്കെ ന്യായീകരിച്ചാലും അവനവന്റെ സന്തോഷം ആണ് ഏറ്റവും വലുതെന്നു എത്ര ഉറക്കെ വിളിച്ചു കൂവിയാലും നിങ്ങൾക്കു മാപ്പ് തരാൻ എന്റെ മനസാക്ഷി സമ്മതിക്കുന്നില്ല!!
ഭർത്താവിൽ നിന്ന് കിട്ടാത്ത എന്തോ ഒന്ന് തിരഞ്ഞു കാമുകന്റെ കൈ പിടിച്ചു ഇറങ്ങുമ്പോൾ റീൽ ലൈഫ് അല്ല റിയൽ ലൈഫ് എന്ന് തിരിച്ചറിയുന്നൊരു സമയത്തു ആത്മഹത്യാ നിങ്ങൾ തെരഞ്ഞെടുത്താലും…. അതൊന്നും ഇപ്പോൾ ഈ മനുഷ്യർ അനുഭവിക്കുന്ന തീവ്ര ദുഖത്തിന്റെ മുൻപിൽ ഒന്നും ആവില്ല…. അവർ അനുഭവിക്കുന്ന ചങ്കിലെ കനൽ ഉണ്ടല്ലോ…. അത് നിനക്ക് എങ്ങനെ ആണ് ബോധ്യപ്പെടുക….
. ഈ ആദ്യ ദിവസങ്ങളിൽ നീയും പുതിയ കാമുകനുമൊന്നിച്ചു നീ പോസ്റ്റ് ചെയ്തേക്കാവുന്ന ഫോട്ടോകൾ അയാളുടെ ഉള്ളിൽ എത്ര ആഴത്തിലുള്ള മുറിവുകൾ ആയിരിക്കും സൃഷ്ടിക്കുക….മരിച്ചു പോയൊരാൾ സൃഷ്ടിക്കുന്ന വേദനയെക്കാൾ എത്രയോഇരട്ടി ആയിരിക്കും അത് വരെ കുടെ ഉണ്ടായിരുന്ന ആൾ ചതിച്ചു പോവുമ്പോൾ ഉണ്ടാവുക…..
ആ മോനെ അയാൾ ചേർത്ത് പിടിച്ചു വളർത്തിയേക്കും.. തന്നെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ അമ്മയെ…. ഒരുപക്ഷെ പെണ്ണുങ്ങളെ മുഴുവൻ വെറുക്കുന്ന ഒരാൾ ആയി ആ കുഞ്ഞ് നാളെ മാറ്റപ്പെട്ടക്കാം..
എന്നാലും ഒരു അമ്മയ്ക്ക് എങ്ങനെ തന്റെ അഞ്ചു വയസുകാരനെ കാണാതെ….അവനെ ചേർത്ത് പിടിക്കാതെ….. അവന് ഉമ്മ കൊടുക്കാതെ….അവന്റെ വിശേഷങ്ങൾ കേൾക്കാതെ….ഉറങ്ങാൻ പറ്റും.. (സ്വന്തം കുഞ്ഞിനെ കൊല്ലുന്ന കാലമാണ് എങ്കിലും )
അയാളോട് സംസാരിച്ചു സംസാരിച്ചു അയാളുടെ ഫോണിൽ നിന്നും അവരുടെ നമ്പർ ഡിലീറ്റ് ചെയ്യിച്ചു..( ഹൃദയത്തിൽ ഡിലീറ്റ് ബട്ടൺ ഇല്ലെന്നു അറിയാമെങ്കിലും )…. ഇനിയുള്ള ജീവിതം അയാളും മോനുംമാത്രം ഒരുമിച്ചു ആണെന്ന് പറഞ്ഞു മനസിലാക്കി…… അയാളുടെ കണ്ണീർമാറ്റി ഒരു ഉറച്ച തീരുമാനത്തിൽ നിന്നും അവിടെ നിന്ന് ഇറങ്ങി പോകുവാൻ പറ്റുന്ന രീതിയിൽ അയാളെ ആക്കി അയാളുടെ കൂട്ടുകാരോട് കുറച്ച് ദിവസങ്ങൾ അയാളെ ഒറ്റയ്ക്ക് ആക്കാതെ നോക്കണം എന്ന് പറഞ്ഞു കൊടുത്തു……
കർമ്മ ഉണ്ടെങ്കിലും ഇല്ലെങ്കിലും… 21 വർഷത്തെ സർവീസ് നിടയ്ക്ക് ഇങ്ങനെ ഇറങ്ങി പോകുന്നവരുടെ പിന്നീടുള്ള ജീവിതം തകർന്നടിയുന്നത് പലയാവർത്തി നേരിൽ കണ്ടിട്ടുണ്ട്…..!!
നാളെ വേലി ചാടിയ പശു കോല് കേറി ചത്താലും ഇല്ലെങ്കിലും….. ചുറ്റുമുള്ളവരിൽ അവർ ഏൽപ്പിക്കുന്ന മുറിവ് ഉണങ്ങുന്നില്ലല്ലോ!!!