കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ ; ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം ; ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളിയിൽ വീടിന് ഇടിമിന്നലേറ്റു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വരെ രാത്രികാല യാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളിയിൽ വീടിന് ഇടിമിന്നലേറ്റു. പുതിയത്ത് വീട്ടിൽ ചെറിയൻ വർഗീസിന്റെ പേരിലുള്ള വീടിനാണ് ഇടിമിന്നലേറ്റത്. ആൾ അപായം ഇല്ല, ഭിത്തിക്ക് പൊട്ടലുണ്ട്. സർവീസ് വയറും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group