
മൂവാറ്റുപുഴ : വീട്ടുജോലിക്കാരിയായ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മടങ്ങിയത് പ്രതിയുടെ വാഹനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഗവ. അഭിഭാഷകൻ റിപ്പോർട്ട് നൽകി.
ബാലിക മരിക്കുന്ന സമയത്ത് ആലുവ സി.ഐയും നിലവിൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമായ പ്രഫുല്ലചന്ദ്രനെതിരെയാണ് ഗവ. പ്ലീഡർ അഡ്വ. പി ആർ ജമുന എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് റിപ്പോർട്ട് നൽകിയത്.
ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന രാജീവിനെ ആറുമാസം മുൻപ് സസ്പെൻഡ് ചെയ്യുന്നതിന് കാരണമായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരുന്ന് രാജീവ് മദ്യപിച്ചതായും, കോട്ടേഴ്സിൽ മദ്യക്കുപ്പികൾ സൂക്ഷിക്കുന്നതായും, 32 കിലോമീറ്റർ അകലെ സ്വന്തം വീടുണ്ടായിട്ടും വീട്ടിൽ പോകാതെ വാടകവീട്ടിൽ താമസിക്കുന്നതായും റിപ്പോർട്ട് ചെയ്തയാളാണ് ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ
അശോകപുരം ആനന്ദാശ്രമത്തിൽ അഡ്വ. ജോസ്‌കുര്യന്റെ വീ ട്ടിൽ ജോലിയ്ക്കുനിന്നിരുന്ന തമിഴ്‌നാട് കുറുപ്ലാംകുറിച്ചി സ്വദേശിനിയും പതിനൊന്നുകാരിയുമായ പെൺകുട്ടി 2011 ഫെബ്രുവരി 24നാണ് ശാരീരിക പീഡനത്തിനിരയായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.
ജോസ് കുര്യന്റെ ഭാര്യ സിന്ധു ഒന്നാം പ്രതിയായും ജോസ് കുര്യൻ രണ്ടാം പ്രതിയായും ഏജന്റു മാരായ തമിഴ്നാട് സ്വദേശികൾ മൂന്നും നാലും പ്രതികളായുമാണ് പൊലീസ് കേസെടുത്തിരുന്നത്.
മുവാറ്റുപുഴ പോക്സോ കോടതിയിൽ കഴിഞ്ഞ പതിനാലാം തീയതി നടന്ന വിചാരണയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ പ്രഫുല്ലചന്ദ്രൻ രണ്ടാം പ്രതിയായ ജോസ് കുര്യൻ്റെ കാറിൽ മടങ്ങിയതായുമാണ് ഗവ. അഭിഭാഷകൻ ജില്ലാ പൊലീസ് മേധാവിയെ രേഖാമൂ ലം അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ പ്രതിയുടെ കാറിൽ യാത്ര ചെയ്തത് ഗുരുതര കൃത്യവിലോപമാണ്.