കോട്ടയം കോടിമതയിലെ സ്വകാര്യ സ്റ്റാർ ഹോട്ടലിൽ വസ്ത്രമേള; ബ്രാൻഡഡ് വസ്ത്രങ്ങളെന്ന് പറഞ്ഞ് വിൽപ്പന നടത്തുന്നത് തിരുപ്പൂരിൽ നിന്നുമിറക്കിയ വില കുറഞ്ഞ വസ്ത്രങ്ങൾ; ബില്ലും ജിഎസ്ടിയും നൽകാതെ വ്യാപാര മേളയിൽ നടക്കുന്നത് വൻ തട്ടിപ്പ്; ബില്ല് ചോദിച്ചവരെ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടി ഗുണ്ടകൾ; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം: കോട്ടയം കോടിമതയിലെ സ്വകാര്യ ഹോട്ടലായ വിൻസർ കാസിലിൽ വസ്ത്രമേള എന്ന പേരിൽ നടക്കുന്നത് തിരുപ്പൂരിൽ നിന്നുമിറക്കിയ വില കുറഞ്ഞ വസ്ത്രങ്ങളുടെ വില്പന. എറണാകുളം സ്വദേശികളാണ് ഇവിടെ വസ്ത്രമേള സംഘടിപ്പിച്ചിരിക്കുന്നത്.

ബ്രാൻഡഡ് വസ്ത്രങ്ങൾ എന്ന പേരിൽ ഏറ്റവും വില കുറഞ്ഞ വസ്ത്രങ്ങൾ മൂന്നിരട്ടി വിലയ്ക്കാണ് ഇവിടെ വില്പന നടത്തുന്നത്. ബില്ലും ജി എസ് ടിയും നൽകാതെ വ്യാപാര മേളയിൽ നടക്കുന്നത് വൻ തട്ടിപ്പാണ്.

ചോദ്യം ചെയ്ത ഉപഭോക്താക്കളെ ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടിയും ആക്രമിച്ചുമാണ് മേള നടത്തുന്നത്. നിരവധി ആളുകളാണ് വസ്ത്രമേളയിൽ കബളിപ്പിക്കപ്പെടുന്നത്. വീഡിയോ ദൃശ്യങ്ങൾ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാൻഡഡ് വസ്ത്രങ്ങൾ പകുതി വിലയ്ക്ക് നൽകുമെന്ന് പറഞ്ഞാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. എന്നാൽ വസ്ത്രമേളയിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാകട്ടെ ഫുട്പാത്തിൽ ലഭിക്കുന്നതിനും ഗുണമേന്മ കുറഞ്ഞ വസ്ത്രങ്ങളാണ്. ഇവ വിൽക്കുന്നത് മൂന്ന് ഇരട്ടി വിലക്കുമാണ്. ഇത് ചോദ്യം ചെയ്ത ഉപഭോക്താക്കളെയാണ് ഗുണ്ടകളെ ഉപയോഗിച്ച് വസ്ത്രമേള സംഘടിപ്പിച്ചവർ നേരിട്ടത്