
വള്ളികുന്നം: കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) നാണ് ഗുരുതര പരിക്കേറ്റത്.
വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി എത്തി രാജുവിനെ ആക്രമിച്ചത്. അക്രമത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റു. കൈക്കും പരിക്കേറ്റിട്ടുണ്ട്.
വീടിനു സമീപത്തു നിന്നും 500 മീറ്റർ കിഴക്ക് ഭാഗത്തുള്ള കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ഓടി വന്ന പന്നിയാണ് ആക്രമിച്ചത്. സമീപം ഉണ്ടായിരുന്ന ആൾ ബഹളം വെച്ചതോടെ പന്നി ഓടിപ്പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമത്തിൽ ഇടതുകാലിന് മുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റ രാജുവിനെ ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.