
കോഴിക്കോട്: ജില്ലാ ജയിലിലും റിമാൻഡ് തടവുകാരൻ ജയിൽ ചാടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാൻ ടിവി കാണാൻ സെല്ലിൽ നിന്നും ഇറക്കിയപ്പോൾ രക്ഷപ്പെട്ടത്.
ഞായറാഴ്ചകളിൽ കോഴിക്കോട് ജില്ലാ ജയിലില് തടവുകാർക്ക് ടെലിവിഷൻ കാണാനുള്ള അനുമതി. ഇന്ന് രാവിലെ പത്തു മണിക്ക് ടെലിവിഷനിൽ സിനിമ കാണിക്കാനായി തടവുകാരെ സെല്ലിൽ നിന്നും പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. ബാത്ത്റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ച് പ്രതി മതില് ചാടുകയായിരുന്നു.
കഴിഞ്ഞ മാസം 17 ആം തീയതിയാണ് മോഷണക്കേസിൽ പ്രതി റിമാൻഡിലായത്. സംഭവത്തിൽ കസബ പോലീസ് കേസെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം കൈമാറിയിട്ടുമുണ്ട്. ബസ് സ്റ്റാൻഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group