
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എന്നിവരാണ് എറണാകുളം സൈബർ പോലീസിന്റെ പിടിയിലായത്.
വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്. വെർച്വൽ അറസ്റ്റ് വഴി യുവാക്കൾ തട്ടിയെടുത്തത് നാല് കോടിയോളം രൂപയാണ്. തട്ടിപ്പിന് ഇരയാക്കേണ്ടവരുടെ ഫോണിലേക്ക് വിളിച്ച ശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറയുകയാണ് രീതി.
ഉത്തരേന്ത്യൻ സംഘങ്ങളെ സഹായിക്കുന്ന രണ്ടു പേരാണ് പിടിയിലായവരെന്നാണ് പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group