മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; 23കാരന്റെ ആത്മഹത്യ അമ്മ ദുബായിലേക്ക് പോയതിന് പിന്നാലെ

Spread the love

തൊടുപുഴ: മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വിശാഖ് കൃഷ്ണയാണ് (23) മരിച്ചത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.

പേരാമ്പ്ര ഒറ്റക്കണ്ടത്തിന്മേല്‍ സുരേഷ് ബാബുവിന്റെയും വിജിയുടെയും മകനാണ്.

വിശാഖിനോടൊപ്പം താമസിച്ചിരുന്ന അമ്മ വിജി ഏതാനും ദിവസം മുമ്പ് ദുബായില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതോടെ വിശാഖ് തനിച്ചാണു വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു. കോളേജില്‍ പൊതുദര്‍ശനത്തിനു ശേഷം വിശാഖിന്റെ മൃതദേഹം ജന്മനാട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം പിന്നീട്.