റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളുടെ മൃതദേഹം ; സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ് ; മരണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ
മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂർ സ്വദേശിനികളായ നിഷിദ (21), കീർത്തന (21) പാർവതി(20) എന്നിവരാണ് മരിച്ചത്.
Mangaluru, Karnataka: Three women from Mysuru, Nishitha M.D. (21), Parvathi S. (20), and Keerthana N. (21), tragically drowned in a swimming pool at a resort in Ullal. The resort staff discovered their bodies and immediately notified the police. CCTV footage of the incident has… pic.twitter.com/lcFKoPsjNB
— IANS (@ians_india) November 17, 2024
ഇവരുടെ മരണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു യുവതിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവർ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരും അപകടത്തില്‍പ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടക്കുമ്ബോള്‍ ഇവർ മൂന്നുപേർ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. പോസ്റ്റ്മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.