അമിതവണ്ണം നിങ്ങളുടെ കോൺഫിഡൻസ് കുറക്കുന്നുണ്ടോ..? എന്നാൽ കറുവപ്പട്ട കഴിക്കുന്നത് ശീലമാക്കാം.. ശരീരസൗന്ദര്യം നിലനിർത്താനും ശരീരഭാരം കുറക്കാനും കറുവപ്പട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

Spread the love

ഭക്ഷണത്തിൽ പ്രധാന്യം അർഹിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ‌എന്നാൽ, ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ വേണ്ടി മാത്രമാണോ കറുവപ്പട്ട ഉപയോ​ഗിക്കുന്നത്. ആന്റി ഓക്സിഡൻറുകൾ അടങ്ങിയ കറുവപ്പട്ട ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ് എന്ന കാര്യം അറിയാമോ.

ശരീരസൗന്ദര്യം നിലനിർത്താനും ശരീരഭാരം കുറക്കാനും കറുവപ്പട്ട കഴിക്കാം.

കറുവപ്പട്ട പൊടിച്ച് സ്മൂത്തികളിലോ അല്ലാതെയോ കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. അധിക കിലോ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് തെെര്. തൈരിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാലഡിനൊപ്പം തെെരിൽ ചേർത്തോ കറുവപ്പട്ട കഴിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുവപ്പട്ട ഓട്സിനൊപ്പം ചേർത്ത് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്‌സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കറുവാപ്പട്ട മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഓട്സും കറുവപ്പട്ടയും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.

പ്രതിദിനം കുറഞ്ഞത് 3 ഗ്രാം കറുവപ്പട്ട ഭ​ക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരത്തിലും ബിഎംഐയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് ഫുഡ് ബയോകെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് അനാരോ​ഗ്യകരമായ ഭക്ഷണത്തോടുള്ള താൽപര്യം കുറച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ച് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തണുപ്പിച്ച ശേഷമോ അല്ലാതെ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയം വർധിപ്പിക്കാനും ഇത് സഹായിക്കും.

കറുവപ്പട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്തുകയും കലോറി കൂടുതൽ കാര്യക്ഷമമായി പുറന്തള്ളാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.