
സ്വന്തം ലേഖകൻ
തൊടുപുഴ : കഞ്ചാവ് കടത്തികൊണ്ട് വന്ന് വിൽപ്പന നടത്തിയ കേസിലെ പ്രതികൾക്ക് 7 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. തൃക്കോടിത്താനം കൊച്ചുറോഡ് ഭാഗത്ത് വെയ്റ്റിംഗ് ഷെഡിലാണ് 9.100 കി.ഗ്രാം കഞ്ചാവ് കടത്തി വില്പനക്കായി കൊണ്ട് വന്നത്.
പ്രതികളായ തൃക്കൊടിത്താനം സ്വദേശികളായ അജേഷ് എ എച്ച് (29), ജെബി ജെയിംസ് ( 32), പായിപ്പാട് കാലായിപ്പടി ആരോമൽ വിജയൻ (28), എന്നിവരെയാണ് ഏഴു വർഷം കഠിന തടവിനും 75000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു ആറുമാസം കൂടി കഠിന തടവും അനുഭവിക്കേണ്ടതായി വരും. തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ത്രിക്കോടിത്താനം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന രഘുകുമാറും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത് . ത്രിക്കോടിത്താനം പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അജീബ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്
പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി.