play-sharp-fill
ഹേമ കമ്മിറ്റി; അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പൊലീസ്; തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്

ഹേമ കമ്മിറ്റി; അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പൊലീസ്; തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്

തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ ഇ മെയിൽ വിലാസവും ഫോൺ നമ്പറും പ്രസിദ്ധീകരിച്ച് കേരള പൊലീസ്.

തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്.

ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിൽ അറിയിക്കാൻ ഉണ്ടെങ്കിൽ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോൾ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു ഇത് മുൻനിർത്തിയാണ് പൊലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇമെയിൽ വഴി പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും ഡോക്യൂമെന്റസുകളും അയക്കാൻ കഴിയും. നിയമസഭയിലടക്കം ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിലാണ് കേരളപൊലീസിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ഈ നീക്കം.