ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ ഇടുക്കി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ നാലംഗ സംഘത്തിലെ ഒരാള്‍ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്.

 

ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി അമലിനെ ബേസ് ക്യാമ്പിലേക്ക് ചുമന്ന് എത്തിച്ചത്. തുടർന്ന് അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

 

അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മറ്റു മൂന്നു പേരും സുരക്ഷിതരാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group