play-sharp-fill
സിനിമാ മേഖലയിൽ  പുതിയ പെരുമാറ്റച്ചട്ടം: എല്ലാ തൊഴിലുകൾക്കും കരാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി

സിനിമാ മേഖലയിൽ പുതിയ പെരുമാറ്റച്ചട്ടം: എല്ലാ തൊഴിലുകൾക്കും കരാർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി

 

കൊച്ചി: മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് ഡബ്ലുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു.

 

ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കാനാണ് ഡബ്ലിയുസി സി ശ്രമിക്കുന്നത് അതിനെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നെന്നും അറിയിച്ചു.

 

സിനിമ മേഖലയുടെ സമഗ്ര പുനര്‍നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്ലുസിസി നേരത്തെ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group