വ്യായാമം വേണ്ട, നിങ്ങളറിയാതെ കുറയും വയറിലെ കൊഴുപ്പ്; ഈ ചായ മാത്രം കുടിച്ചാൽ മതി
പൊണ്ണത്തടി കാരണം നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്ന് അറിയാമല്ലോ? ഇത് നിങ്ങലുട സൗന്ദര്യം കുറയ്ക്കുക മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും.
ശരീരഭാരം, പൊണ്ണത്തടി തുടങ്ങിയ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം മുതല്‍ ഭക്ഷണനിയന്ത്രണം വരെ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. എന്നാല്‍ ഭക്ഷണപ്രിയരായ ആളുകള്‍ക്ക് ഡയറ്റിംഗ് അല്‍പ്പം ബുദ്ധിമുട്ടാണ്. എന്നാല്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും കൂടാതെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് നിങ്ങളോട് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, സത്യമാണ്.
ഉറങ്ങുന്നതിന് മുമ്ബ് ഒരു ചായ അങ്ങ് കുടിച്ചാല്‍ മതി. എന്നാല്‍ ഇത് വെറും ചായയല്ല കേട്ടോ. ഒരു ഔഷധ ചായയാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും വയറുവേദനയെ ചെറുക്കുന്നതിനുമുള്ള ശക്തമായ ഒരു ചായയാണ്. ഈ ബെഡ്ടൈം ടീ പ്രകൃതിദത്തമായ ചേരുവകളാല്‍ നിറഞ്ഞതാണ്. ഇത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ ചായ എങ്ങനെ തയാറാക്കണമെന്ന് നമുക്ക് നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയമോദകവും ജീരകവും
ഈ രണ്ടു സാധനങ്ങളും പരമ്ബരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. അയമോദകത്തില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് ശരീരവണ്ണം കുറയ്ക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും, അതേസമയം സോണ്ഫ് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മഞ്ഞള്‍
ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ളമേറ്ററി പവര്‍ഹൗസാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും ഭക്ഷണ ആസക്തി കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ നിങ്ങളെ പരോക്ഷമായി സഹായിക്കും.
മല്ലി
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും മല്ലി നിങ്ങളെ സഹായിക്കുന്നു. ഈ രണ്ടു ഗുണങ്ങളും നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് ഉപകരിക്കും.
ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിനുമപ്പുറം ഈ ബെഡ് ടൈം ചായക്ക് മറ്റ് പല ഗുണങ്ങളുമുണ്ട്.
ഹോര്‍മോണ്‍ ബാലന്‍സ്
30 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ശരീരഭാരം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുന്നു. മഞ്ഞള്‍ അടങ്ങിയ ഈ ചായ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് PCOS, അഡനോമയോസിസ് എന്നിവയുമായി ബന്ധപ്പെട്ടവ പ്രശ്നങ്ങളുള്ളവര്‍ക്ക് ഇത് ഗുണകരമാണ്.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെയും ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും, ഈ ചായ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നു.
വീക്കം ചെറുക്കുന്നു
ഇതിലെ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ വീക്കം ചെറുക്കാന്‍ സഹായിക്കും, ഇത് മെലിഞ്ഞ ശരീരം നല്‍കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നല്ല ഉറക്കം
ഈ ഔഷധക്കൂട്ടുകളുടെ ശാന്തമായ സ്വഭാവം നിങ്ങളുടെ ഉറക്കം പ്രോത്സാഹിപ്പിക്കും. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യുന്നു.
ബെല്ലി ഫാറ്റ് ടീ എങ്ങനെ തയാറാക്കാം
1 ടേബിള്‍സ്പൂണ്‍ അയമോദകം, ജീരകം എന്നിവയുടെ മിശ്രിതം, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടേബിള്‍സ്പൂണ്‍ മല്ലി എന്നിവയുമായി യോജിപ്പിക്കുക.
ഈ മസാല മിശ്രിതത്തില്‍ 500-600 മില്ലി തിളച്ച വെള്ളം ഒഴിക്കുക.
ഇത് 5 മിനിറ്റ് നേരം കുറഞ്ഞ തീയില്‍ മാരിനേറ്റ് ചെയ്യുക.
അതിനുശേഷം 15 മിനിറ്റ് നേരം ചായ അല്പം തണുക്കാന്‍ വയ്ക്കുക.
ചായ അരിച്ചെടുത്ത് ഉറങ്ങുന്നതിനുമുമ്ബ് ചൂടോടെ കുടിക്കുക.
ഈ ചായ നിങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, സ്ഥിരതയാണ് പ്രധാനമെന്ന് ഓര്‍മ്മിക്കേണ്ടതാണ്. രാത്രിയില്‍ ഈ ചായ കുടിക്കുന്നത് പരമാവധി നേട്ടങ്ങള്‍ നിങ്ങളുടെ ശരീരത്തിന് നല്‍കും. എന്നിരുന്നാലും, ഇത് ഒരു മാന്ത്രിക മരുന്ന് അല്ല. ഇതിനോടൊപ്പം നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും ശീലിക്കണം. എല്ലാവരുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നതാണ്. അതിനാല്‍, നിങ്ങള്‍ക്ക് അടിസ്ഥാനപരമായ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്ബായി ഡോക്ടറോട് കൂടി ഒന്ന് ആലോചിക്കുക.