video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeLocalKottayamകോട്ടയം കത്തിക്കുഴി തോടിന് ശാപമോക്ഷം:പഴയ പാലത്തിന്റെ അവശിഷ്ടം പൊളിച്ച് ഒഴുക്ക് സുഗമമാക്കും: ബോട്ട് കടത്തിവിടാനുള്ള ടൂറിസം...

കോട്ടയം കത്തിക്കുഴി തോടിന് ശാപമോക്ഷം:പഴയ പാലത്തിന്റെ അവശിഷ്ടം പൊളിച്ച് ഒഴുക്ക് സുഗമമാക്കും: ബോട്ട് കടത്തിവിടാനുള്ള ടൂറിസം പ്രമോഷൻ പദ്ധതി ഇപ്പോഴും കടലാസിൽ

Spread the love

 

കോട്ടയം :ദേശീയപാത അതോറിറ്റി മുൻകൈയ്യെടുത്ത്
കുഞ്ഞിക്കുഴി തോടിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കാനുള്ള നടപടിക്ക് തുടക്കമായി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്‌ഥർ സ്ഥലം സന്ദർശിച്ചു. ആദ്യപടിയായി കഞ്ഞിക്കുഴി പാലത്തിന്റെ താഴെ പഴയ പാലത്തിന്റെ അവശിഷ്ടീടങ്ങൾ പൊളിച്ചു നീക്കും പഴയ പാലത്തിന്റെ ടണൽ പൊളിക്കാത്തതിനാൽ ഇവിടെ ഒഴുക്ക് ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം തോടിൻ്റെ ഒരു വശം ഇടിഞ്ഞ് മണ്ണു വീണ് ഒഴു ക്കു നിലച്ചത് അന്വേഷിക്കാൻ
ഇറിഗേഷൻ വകുപ്പ് താൽപര്യമെടൂക്കുന്നില്ലെന്നു വീണ്ടും പരാതി ഉയർന്നു. പാലത്തിനു സമീപത്തു തന്നെയാണ് ഇറിഗേഷൻ വകുപ്പിൻ്റെ ഓഫിസ്. എന്നിട്ടും സ്‌ഥലം സന്ദർശിക്കുന്നതിനോ പരിഹാരം നിർദേശിക്കുന്നതി നോ ഉദ്യോഗസ്ഥർ തയാറായി ല്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് പ്രദേശ വാസികൾ

ബ്രിട്ടിഷ് ഭരണകാലത്ത് പണിത പഴയ പാലത്തിൻ്റെ അവശിഷ്ടം നിലനിർത്തിയാണ് കഞ്ഞിക്കുഴിയിൽ പുതിയ പാലം പണിതത്. ഈ ടണൽ വഴി വെള്ളം നേരിയ തോതിലാണ് ഒഴുകിയിരുന്നത്. വെള്ളത്തിനൊപ്പം എത്തുന്ന മാലിന്യങ്ങൾ ടണലിൽ തങ്ങി ഒഴുക്ക് നിലയ്ക്കുകയാണ് പതിവ്. ഈ ടണൽ പൂർ ണമായും പൊളിച്ചു നീക്കിയാൽ മാത്രമേ ഒഴുക്ക് സുഗമമാകുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാതാ അതോറിറ്റി അസിസ്‌റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എ.എസ്.സുരയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. . പഴയ അവശിഷ്ടം പൊളിച്ചു നീ ക്കുന്നതിൽ തടസ്സമില്ലെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. പു തിയ പാലത്തിൽ നിന്നു വേറിട്ടാ ണ് ടണലിന്റെ നിർമിതി നിൽക്കുന്നത്. അതിനാൽ അതു പൊളി ക്കുമ്പോൾ നിലവിലുള്ള പാല ത്തിനു കേടുപാടു സംഭവിക്കില്ലെന്നും എൻജിനീയർമാർ നിരീക്ഷി ച്ചു. പൊളിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടൻ തയാറാക്കും. തുടർന്നു ചീഫ് എൻജിനീയർ
സ്‌ഥലം സന്ദർശിക്കും.

അതിനു ശേഷം പൊളിക്കുന്നതിനുള്ള കരാർ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. നഗരസ ഭയുടെയും വിജയപുരം പഞ്ചായ ത്തിന്റെയും പരിധിയിലാണ് പാലവും തോടും.
അതേസമയം കോട്ടയത്തെ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 20 വർഷം മുൻപ് ജില്ലാ ടൂറിസം വകുപ്പ് വിഭാവനം ചെയ്ത ഒരു പദ്ധതി ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. കൊടുർആറിനെയും മീനച്ചിലാറിനെയും ബന്ധിപ്പിച്ച് കഞ്ഞിക്കുഴി പാലത്തിനടിയിലെ തോട്ടിലൂടെ ബോട്ട് യാത്ര നടത്താനായിരുന്നു പദ്ധതി.

കോടിമതയിൽ നിന്ന് ചെറിയ ബോട്ടുകളിൽ വിനോദ സഞ്ചാരികളുമായി യാത്ര തുടങ്ങുന്ന ബോട്ട് . കഞ്ഞിക്കുഴി തോട്ടിലൂടെ കടന്ന് മറച്ചിലാറ്റിൽ എത്തി വീണ്ടും കോടിമതയിൽ എത്തുന്നതായിരുന്നു പദ്ധതി. പദ്ധതി നടത്തിപ്പിനായി കഞ്ഞിക്കുഴി തോടിന്റെ ആഴം കൂട്ടാനും ആലോചിച്ചിരുന്നു.എന്നാൽ പിന്നീട് ഈ പദ്ധതിക്ക് ഒരനക്കവും ഉണ്ടായില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments