play-sharp-fill
മുംബൈയുടെ ഏഴാം തോല്‍വി; ലോ സ്കോറിംഗ് ത്രില്ലറില്‍ ലക്നൗവിന് വിജയം;  മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത് നാലു വിക്കറ്റിന്

മുംബൈയുടെ ഏഴാം തോല്‍വി; ലോ സ്കോറിംഗ് ത്രില്ലറില്‍ ലക്നൗവിന് വിജയം; മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത് നാലു വിക്കറ്റിന്

മുംബൈ: ജീവൻ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുംബൈക്ക് തോല്‍വി.

ലോ സ്കോർ ത്രില്ലറില്‍ നാലു വിക്കറ്റിനാണ് മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത്.
മുംബൈ ഉയർത്തിയ 145 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി ബാറ്റെടുത്ത ലക്നൗവിനെ നന്നായി വെള്ളം കുടിപ്പിക്കാൻ മുംബൈക്കായി.

എന്നാല്‍ നിക്കോളസ് പൂരൻ ലക്നൗവിനെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. 62 റണ്‍സ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് തകർന്ന ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർഷിൻ കുല്‍ക്കർണിയുടെ പുറത്താകലോടെയാണ് ലക്നൗവിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാല്‍ സ്റ്റോയിനിസും രാഹുലും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

58 റണ്‍സ് കൂട്ടുക്കെട്ടുയർത്തി. രാഹുല്‍ വീണതിന് പിന്നാലെ സ്റ്റോയിനിസ്-ദീപക് ഹൂ‍ഡ കൂട്ടുക്കെട്ടാണ് ലക്നൗവിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. എന്നാല്‍ 14-ാം ഓവറില്‍ സ്റ്റോയിനിസിനെ വീഴ്‌ത്തി മുഹമ്മദ് നബി മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി.

തൊട്ടുപിന്നാലെ ആഷ്ടണ്‍ ടേണറും(5) മടങ്ങിയതോടെ എല്‍.എസ്.ജി ഭയന്നു. ആയുഷ് ബദോനി(6) റണ്ണൗട്ടായതോടെ കൂടുതല്‍ പ്രതിസന്ധിയായി. എന്നാല്‍ ഉറച്ച്‌ നിന്ന പൂരൻ 14 റണ്‍സുമായി ലക്നൗവിനെ അതിർത്തി വര കടത്തുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയുടെ ഏഴാം തോല്‍വിയായിരുന്നു ഇത്.