play-sharp-fill
സ്വകാര്യ ബസിടിച്ച്‌ തെറിപ്പിച്ചു; ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

സ്വകാര്യ ബസിടിച്ച്‌ തെറിപ്പിച്ചു; ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊല്ലം: സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം.

കൊല്ലത്താണ് സംഭവം. മങ്ങാട് താന്നിക്കമുക്കില്‍ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ദാരുണമായ അപകടമുണ്ടായത്.


താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിടിച്ച ശേഷം ബൈക്കില്‍ നിന്നും തെറിച്ചുവീണ മോഹനന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പിന്നിലൂടെ വന്ന ബസ് മോഹനന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.