play-sharp-fill
പന്നിക്കോട് ശ്രീ പാർവ്വതീപുരം ദേവീക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര നാളെ

പന്നിക്കോട് ശ്രീ പാർവ്വതീപുരം ദേവീക്ഷേത്രത്തിൽ കുംഭകുട ഘോഷയാത്ര നാളെ

 

കുമരകം : പന്നിക്കോട് ശ്രീപാർവ്വതീപുരം ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോട് അനുബന്ധിച്ചു വർഷം തോറും നടന്നു വരുന്ന കുംഭകുട ഘോഷയാത്ര നാളെ (10/03/24 ബുധൻ) നടക്കും.

മീനഭരണി മഹോത്സവത്തിന്റെ മൂന്നാം ദിനമായ നാളെ രാവിലെ 6ന് നിർമ്മാല്യ ദർശനം. ക്ഷേത്രത്തിലെ വിവിധ പൂജാധി കർമ്മങ്ങൾക്ക് ശേഷം രാവിലെ 10 മുതൽ മൂലേച്ചേരി പാട്ടമ്പലത്തിൽ കുംഭകുടപൂജ നടക്കും.


തുടർന്ന് പാട്ടമ്പലത്തിൽ നിന്നും 55-ൽ പരം കലാകാരന്മാർ നയിക്കുന്ന വാദ്യമേളങ്ങളുടെയും കരകാട്ടത്തിന്റെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് കുംഭകുട ഘോഷയാത്ര നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോലനപ്പടി മനോജ് ആണ് സ്പെഷ്യൽ ചെണ്ടമേളം വഴിപാടായി സമർപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് 12ന് കുംഭകുട അഭിഷേകം നടക്കും. തുടർന്ന് അയ്മനം സുജയ് & പാർട്ടി നയിക്കുന്ന ആൽത്തറമേളം അരങ്ങേറും. തുടർന്ന് മഹാപ്രസാദമൂട്ട്.

വൈകുന്നേരം 5ന് നടതുറക്കും. 7ന് ദീപാരാധന, ശേഷം ദേശതാലപ്പൊലി ഘോഷയാത്ര, രാത്രി 11ന് വലിയകുരുതി സമർപ്പണം