play-sharp-fill
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ അന്തരിച്ചു

ആലുവ : വാഹനാപകടത്തിൽ‌ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണനിവാസിൽ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32) ആണ് മരിച്ചത്. ആലുവ – പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് കഴിഞ്ഞ മാസം 26നാണ് അപകടമുണ്ടായത്.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സുജിത് അരങ്ങേറ്റം കുറിച്ചത്.  കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് അഭിനയിച്ചിട്ടുണ്ട്.


സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group