play-sharp-fill
ഓർമകളിൽ കെ.എം.മാണി….! ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ; കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് നേതാവ്; മുൻ മന്ത്രി കെ.എം.മാണിയുടെ അഞ്ചാം ചരമവാ‍ർഷികം ഇന്ന്

ഓർമകളിൽ കെ.എം.മാണി….! ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ; കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് നേതാവ്; മുൻ മന്ത്രി കെ.എം.മാണിയുടെ അഞ്ചാം ചരമവാ‍ർഷികം ഇന്ന്

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് ഇന്ന് അഞ്ചുവർഷം.

1965ൽ പാലായിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയാക്കി. എന്നാൽ അത്തവണ സഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായി 12 തവണ (51 വർഷം) അദ്ദേഹം പാലാ എംഎൽഎയായി.


വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയായി അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും ചുരുക്കം.
ഒരേ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമവകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം.മാണി കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച റെക്കോർഡുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മീനച്ചിൽ താലൂക്കിൽ കർഷക ദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്‌ക്കൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്. 2019 ഏപ്രിൽ 9ന് അന്തരിച്ചു.