play-sharp-fill
‘കേരള സ്റ്റോറി’ പ്രദർശനം: ഇടുക്കിയിലെ ക്രൈസ്തവ കുടുംബങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി

‘കേരള സ്റ്റോറി’ പ്രദർശനം: ഇടുക്കിയിലെ ക്രൈസ്തവ കുടുംബങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി

കോട്ടയം: കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ ഇടുക്കിയിലെ ക്രൈസ്തവ കുടുംബങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല എന്ന്
ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി.

ആവിഷ്കാരസ്വാതന്ത്ര്യത്തിന് തടയിടാൻ ആരെയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഇവിടെ രാം കേ നാം ഡോക്യുമെന്ററിയും രാജ്യത്തെ അപകീർത്തിപെടുത്തിയ ബിബിസി ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചവരാണ് സിപിഎമ്മും കോൺഗ്രസും. കശ്‍മീർ ഫയൽ പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞു സമരം ചെയ്തതും ഇതേ മുന്നണികൾ തന്നെ.


ശ്രീ നാരായണ ഗുരുദേവനെ കുരിശിൽ തറച്ചു ചാട്ടവാറിനടിച്ചതും സെക്സി ദുർഗ പ്രദർശിപ്പിച്ചും സരസ്വതി ദേവിയെ തുണിയില്ലാതെ വരച്ചതും ഇതേ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും നേതാക്കളും തന്നെയായിരുന്നു.
ഇവർക്ക് നിശബ്ദ പിന്തുണ നൽകിയത് ഇവിടുത്തെ യൂഡിഎഫ് നേതൃത്വമാണ് എന്ന് എല്ലാവർക്കും വ്യക്തമായ കാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിക്കരുത് എന്ന് പറയാൻ എന്ത് യോഗ്യത..? പാലാ ബിഷപ് ലൗ ജിഹാദിനെ കുറിച്ചും നർകോട്ടിക് ജിഹാദിനെ കുറിച്ചും പരാമർശിച്ചപ്പോൾ അദ്ദേഹത്തിനെതിരെ കേസെടുത്തവരാണ് പിണറായി സർക്കാർ.

കേരളത്തിൽ നിന്ന് ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. സോണിയാ സെബാസ്റ്റിനും നിമിഷയും അഖിലയേയും പോലുള്ള നിരവധി പെൺകുട്ടികൾ ഇപ്പോഴും ജിഹാദികളുടെ പിടിയിൽ അമർന്നിട്ടുണ്ട്.

തങ്ങളുടെ കുട്ടികളെയും കുടുംബത്തെയും ബോധവൽക്കരിക്കുക എന്നത് രാജ്യദ്രോഹമല്ല എന്ന് പിണറായി സർക്കാരും പ്രതിപക്ഷ നേതാവും മനസിലാക്കണം.

ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത് തികച്ചും ന്യായമായ കാര്യമാണ്. തങ്ങളുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് ഇടുക്കി രൂപത മുന്നോട്ട് വെച്ചത്.

ബോംബ് നിർമ്മാണവും ലഹരിക്കടത്തും കൊള്ളയും കൊലയും നടത്തി ലഷ്കറെ തോയ്ബയെ വരെ വെല്ലുന്ന തരത്തിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനം നടത്തി കുട്ടികളെയും കുടുംബങ്ങളെയും വഴിതെറ്റിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന ഇടതുവലതു പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ക്രിസ്ത്യൻ ഹിന്ദു കുടുംബങ്ങളുടെ ആശങ്കയോ വികാരമോ മനസിലാകുന്നില്ല. നാല് വോട്ടിന് കോയമ്പത്തൂർ സ്ഫോടനകേസിൽ പ്രതിയായ നേതാവിനോപ്പം വേദിപങ്കിട്ട സിപിഎം നേതാക്കൾക്കും SDPI പോലുള്ള ത്രീവ്രവാദ സംഘടനകളുടെ വോട്ട് വാങ്ങി ലോകസഭതിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിനും ഹിന്ദു. ക്രിസ്ത്യൻ കുടുംബങ്ങളുടെ വികാരം മനസിലാവില്ല.
അവരുടെ ആശങ്കയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചു കുട്ടികളെ ബോധവൽക്കരിച്ചത്.