ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ ബൈക്ക് തടഞ്ഞു മർദ്ദിച്ചു; അറസ്റ്റിലായവരുടെ എണ്ണം നാലായി.
സ്വന്തം ലേഖകൻ
ഹരിപ്പാട് :കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ടുമടങ്ങിയ യുവാക്കളെ പല്ലന കുമാരകോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടുപേരെകൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
പുറക്കാട് പുന്തല പുത്തൻപറമ്പിൽ വിഷ്ണു (24), തോട്ടപ്പള്ളി കൊട്ടാരവളവ് ഗിരിജൻചിറയിൽ അനന്തു (23) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22), അഞ്ചുതെങ്ങിൽ അനന്തകൃഷ്ണൻ (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 25ന് രാത്രി 10.30നായിരുന്നു സംഭവം.
ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24), ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് പരിക്കേറ്റത്.
കമ്പിവടികൊണ്ടും മറ്റും അടിയേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാറിലും ആറ് ബൈക്കുകളിലുമായി വന്ന 15 അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്.
Third Eye News Live
0