play-sharp-fill
കസ്റ്റഡിയില്‍ പ്രതി തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കസ്റ്റഡിയില്‍ പ്രതി തൂങ്ങിമരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

സ്വന്തം ലേഖകൻ

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, അതേസമയം, ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

പാലക്കാട് എക്‌സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്‌സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഷോജോയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.