
ചെന്നൈ: തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 പേർക്ക് ദാരുണാന്ത്യം.
വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേല്, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരും സുഹൃത്തുക്കളാണ്.
പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.







