play-sharp-fill
ലിത്വാനിയൻ ദേശീയ ടീം നായകൻ കേരളാ ബ്ലാസ്റ്റേഴ്‌സില്‍; ലൂണയ്‌ക്ക് പകരക്കാരനായി സൂപ്പർ താരം

ലിത്വാനിയൻ ദേശീയ ടീം നായകൻ കേരളാ ബ്ലാസ്റ്റേഴ്‌സില്‍; ലൂണയ്‌ക്ക് പകരക്കാരനായി സൂപ്പർ താരം

 

പരിക്കേറ്റ് സീസണ്‍ നഷ്ടമായ നായകൻ അഡ്രിയാൻ ലൂണയ്‌ക്ക് പകരക്കാരനെ ടീമിലെത്തിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്‌സ്.

 

ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫെഡോര്‍ സെര്‍നിച്ചിനെയാണ് ടീമിലെത്തിച്ചത്. ജനുവരി ട്രാൻസ്ഫര്‍ വിൻഡോയിലൂടെയാണ് താരത്തെ ടീമിലെത്തിച്ചതെന്ന് ക്ലബ്ബ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. മെഡിക്കല്‍ പൂര്‍ത്തിയാക്കി താരം ഉടൻ ടീമിനൊപ്പം ചേരും. കലിംഗ സൂപ്പര്‍ കപ്പില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

32 കാരനായ ഫെഡോര്‍ സെര്‍നിച്ചിന് മുന്നേറ്റ നിരയില്‍ വിവിധ പോസിഷനുകളില്‍ കളിക്കാൻ സാധിക്കും. സൈപ്രസ് ക്ലബ് എഎഎല്‍ ലിമസോളിലാണ് ഫെഡോര്‍ അവസാനമായി കളിച്ചത്. 2012 മുതല്‍ ലിത്വാനിയൻ ദേശീയ ടീമില്‍ കളിക്കുന്ന താരം ടീമിനായി 84 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group