മുന്നണികളുടെ പാലസ്‌തീൻ അനുകൂല റാലികൾ അപഹാസ്യം : പി സി ജോർജ് സി.പി.എം നടത്തുന്ന റാലിയിൽ ജോസ് കെ.മാണിയില്ല: കോൺഗ്രസ് നടത്തുന്ന റാലിയിൽ പി.ജെ.ജോസഫും ഇല്ല:
സ്വന്തം ലേഖകൻ
കോട്ടയം: എൽ ഡി എഫും യുഡിഎഫും മതതീവ്രവാദികളെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമം അപലപനീയമാണന്ന് പി.സി.ജോർജ്.
സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്ന പാലസ്തീൻ അനുകൂലറാലികളോടു മത്സരിച്ച് കോൺഗ്രസും പാലസ്തീൻ റാലി സംഘടിപ്പിക്കുകയാണ്.
ഹമാസ് ഭീകരവാദികളുടെ അക്രമണത്തെ തമസ്ക്‌കരിച്ചുകൊണ്ട് തീവ്ര പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചാൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ കോൺഗ്രസിന് നഷ്ട്ടപ്പെടും. കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞ സത്യങ്ങൾ അദ്ദേഹത്തെക്കൊണ്ട് തിരുത്തിക്കാൻ നടക്കുന്ന ശ്രമങ്ങൾ അപലനീയമാണ്.
ഇടതുപക്ഷ ത്തോടൊപ്പം കോൺഗ്രസും ഭീകരവാദികളെ പ്രോത്സാഹിപ്പിച്ചാൽ കേരളം തീവ്രവാദ കേന്ദ്രമാകും. ജനാധിപത്യവാദികളും സമാധാനകാംക്ഷികളും ഇതിനെ എതിർത്താൽ അവരെ വർഗ്ഗീയവാദികളായി ചിത്രീകരിച്ചിട്ടു കാര്യമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽ.ഡി.എഫ്. ഘടക കക്ഷിയിലെ ജോസ് കെ. മാണിയും യു.ഡി.എഫ്. മുന്നണിയിലെ പി.ജെ. ജോസഫും പാലസ്തീൻ വിഷയത്തിൽ നിലപാടു വ്യക്തമാക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. സിപിഎം നടത്തുന്ന പരിപാടിയിൽ ഘടക കക്ഷിയായ ജോസ് കെ.മാണിയില്ല. കോൺഗ്രസ് നടത്തുന്ന പരിപാടിയിൽ ഘടക കക്ഷിയായ പി.ജെ. ജോസഫും ഇല്ല. രണ്ടു മുന്നണികളുടേയും കപട മുഖമാണ് ഇതിലൂടെ തെളിയുന്നത്.
നിയമസഭാ സ്പീക്കർ ഒരു സമുദായത്തെ അപമാനിച്ച സംഭവത്തിൽ എൻഎസ്.എസ് ശക്തമായ പ്രതിഷേധം ഉയർത്തി. എന്നിട്ടും കോൺഗ്രസ് ഒന്നും പറഞ്ഞില്ല.
നിയമസഭയിലെങ്കിലും പ്രതിഷേധം ഉയർത്തുമെന്നു പ്രതിക്ഷിച്ചു. പക്ഷേ മൗനം പാലിക്കുകയായിരുന്നു. മത മാലിക വാദികൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ അപകടകരമാവുമെന്നും