play-sharp-fill
കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൂട്ടുകാരോടൊപ്പം റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കണ്ണൂർ: റെയിൽപ്പാളം മുറിച്ചുകടക്കവെ തീവണ്ടി തട്ടി ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടട ഗവ. ഐടിഐ വയർമാൻ ഒന്നാം വിദ്യാർത്ഥിനി എം നസ്‌നി ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-ഓടെയാണ് സംഭവം.

ഐടിഐ വിട്ട് കിഴുത്തുള്ളി ബസ് സ്‌റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചു കടക്കവെയാണ് അപകടമെന്ന് പോലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഈ സമയം പാളം മുറിച്ചു കടന്നിരുന്നു. നസ്‌നി പിന്നാലെ ഫോണിൽ സംസാരിച്ച് വരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉരുവച്ചാലിലെ നവാസിന്റെയും നസ്റീന്റെയും ഏക മകളാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച കബറടക്കും.

സഹപാഠിയുടെ ദാരുണാന്ത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായണ് തോട്ടട ഗവ. ഐ.ടി.ഐ. വിദ്യാര്‍ഥിനികള്‍. സമീപകാലത്താണ് ഒന്നാംവര്‍ഷ വയര്‍മെന്‍ ക്ലാസ് ആരംഭിച്ചത്. റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാണ് നസ്‌നി അപകടത്തില്‍പ്പെട്ടത്.