
സ്വന്തം ലേഖകൻ
തൃശൂർ: ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ഇന്നലെ വൈകീട്ട് 7.15നു പഴുന്നാന ചൂണ്ടൽ റോഡിൽ വച്ചാണ് കാർ കത്തിയത്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായ് ഇയോൾ കാറാണ് കത്തി നശിച്ചത്.
ഷെൽജിയും മകനും സഹോദരന്റെ മക്കളുമായിരുന്നു കാറിൽ. ഓടിക്കൊണ്ടിരിക്കെ മുൻ വശത്തു നിന്നാണ് തീ ഉയർന്നത്. ഇതു കണ്ടു കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായി കത്തി നശിച്ചു. കുന്നംകുളത്തു നിന്നു അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group