കൊല്ലം പത്തനാപുരത്ത് കുടുംബപ്രശ്നത്തെത്തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു; യുവതി ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ
കൊല്ലം: പത്തനാപുരത്ത് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഒന്‍പത് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. മലപ്പുറം സ്വദേശിയാണ് ഗണേശന്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശന് ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഗണേശിന് ഒപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഗണേശന് കത്തിയുമായി യുവതിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. വഴയില്‍ കുഴഞ്ഞുവീണ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊലപ്പെടുത്താന്‍ ശ്രമിച്ച ഗണേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.